Wednesday, August 25, 2010

ഇഫ്താര്‍...!

സമയം വൈകുന്നേരം ആറര കഴിഞ്ഞിരിക്കുന്നു. ഞാനും എന്ടെ സുഹൃത്തും കാര്‍ പാര്‍ക്ക്‌ ചെയ്തു പള്ളിയിലേക്ക് ഓടി.  ബാങ്ക് വിളിക്കാന്‍ സമയമായി. പള്ളിക്ക് പുറത്തു നോമ്പ് തുറക്കാന്‍ വേണ്ടി ഒരു പാട് പേര് കാത്തിരുക്കുന്നുണ്ട്. നിലത്തു പായ വിരിച്ചു അതില്‍ നിറയെ വിഭവങ്ങള്‍ നിരത്തിയിട്ടുണ്ട്. ഈത്തപ്പഴം, ചെറിയ ഉണ്ട  പൊരിച്ചു തേനില്‍ മുക്കിയത്, പാല്, ജ്യൂസ്‌, ആപ്പിള്‍, ഓറഞ്ച്, ബനാന, പിന്നെ ചെറുതായിട്ട് ആട്ബിരിയാണി.  ആട്ടിന്ടെ  മുട്ടന്‍ പീസ് കണ്ടപ്പോള്‍ തന്നെ എന്ടെ സുഹൃത്ത്‌ വായില്‍ വെള്ളം ഇറക്കി. മട്ടന്‍ അവന്റെ ഒരു ദൌര്‍ബല്യം ആണ്.  ഈ പള്ളിയില്‍ ഒരു ദിവസം ചിക്കനും അടുത്ത ദിവസം മട്ടന്‍, ചിലപ്പോള്‍ ഒട്ടകത്തിന്റെ ബിരിയാനിയുമാണ്‌ ഉണ്ടാവുക.  ഞങ്ങള്‍ ഓരോ ദിവസം ഓരോ സ്ഥലത്താണ് നോമ്പ് തുറക്കാര്.  ഓരോ ദിവസവും എവിടെ ഒക്കെ സ്പെഷ്യല്‍ ഐറ്റംസ് ഉണ്ടാവും എന്ന് അറിയാം. അങ്ങനെ വിഭവ സമൃദ്ദമായ നോമ്പ് തുറയുമായി ദുബൈയില്‍ കഴിഞ്ഞ കാലങ്ങള്‍...

"ഇക്കാക്കാ, ബാങ്ക് വിളിച്ചു, നോമ്പ് തുറക്കാം" പെങ്ങള്‍ വിളിച്ചപ്പോള്‍ ആണ് ദുബൈയിലെ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നത്, വീട്ടില്‍ ആണ്... ഓ! അതാ നിരത്തിയിരിക്കുന്നു... ഇറച്ചി പത്തില്‍, കൊഴാട, ഉന്നക്കായ്, പുറതെപത്തില്‍, ബ്രെഡ്‌ വാട്ടിയത്‌, മുട്ട റോസ്റ്റ്, മുന്തിരി ജ്യൂസ്‌, ചികൂ ജ്യൂസ്‌... റമദാന്‍ മാസത്തിന്റെ പ്രത്യേകത! പുലര്‍ച്ചെ മുതല്‍ സുര്യസ്തമയം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചു വ്രതം അനുഷ്ടിച്ചടിന്റെ ആഘോഷം. നല്ല കടുപ്പത്തില്‍ ചൂടുള്ള ചായ ഊതി കുടുക്കുന്നതിന്റെ ഒരു സുഖം!

ക് ര ക് ര ...! കല്ല്‌ കടിച്ചു ... ചായയില്‍ എങ്ങനെ കല്ല്‌ വന്നു..!  വായില്‍  ചമ്മന്തിയുടെ ചുവ.  സ്വപ്നം അല്ല! മുന്നിലുള്ളതു ദോശ ആണ്,  ചമ്മന്തിയും  കൂട്ടി  ചവച്ചരക്കുകയാണ്...  ഇതും ഒരു നോമ്പ് തുറ ആണ്, ദോശയും ചമ്മന്തിയും... ഇരുക്കുന്നത് മദ്രാസിലെ ഒരു ചെറിയ വെജ് ഹോട്ടലില്‍...  ഒരു ദീര്‍ഘ നിശ്വാസത്തോടെ വീണ്ടും ദോശയിലേക് ശ്രദ്ധ തിരിച്ചു....

സമീര്‍
ചെന്നൈ, 25  ഓഗസ്റ്റ്‌ 2010

(എന്ടെ സുഹൃത്ത്‌ ദീപുവിന്റെ ബ്ലോഗ്‌ (deepunairm.blogspot.com) കണ്ടപ്പോള്‍ എഴുതാന്‍ ഒരാശ, താങ്ക്സ് ദീപു)

4 comments:

  1. kollam.. ellavarum aksharangale snehikkatte...

    ReplyDelete
  2. നേരത്തെ പറഞ്ഞ ആ നോമ്പു തുറയുടെ വ്യത്യസ്തതകള്‍ ഈ നോംബിനും ദുബായില്‍ അനുഭവിച്ചറിഞ്ഞ ഒരു പാവം ആണ് ഞാന്‍. കൊള്ളാം നല്ല ഓര്‍മകള്‍, അതിലുപരി രണ്ടില്‍ നിന്നും നല്ല ട്വിസ്റ്റും.
    മദ്രാസ് നോമ്പു തുറയും കൂടെ അവതരിപ്പിച്ചല്ലോ.
    നന്നായി പറഞ്ഞു.

    പ്ലീസ് വെരിഫികേഷന്‍ ഒഴിവാക്കൂ.

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete