Wednesday, December 1, 2010

എന്റെ ഞാവല്‍ മരം

റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഇറങ്ങി. ട്രെയിന്‍ വരാന്‍ ഇനിയും പത്തു പതിനഞ്ചു മിനിട്ടുണ്ട്. ആത്മാവിനു തിരി കൊളുത്താന്‍ വേണ്ടി ഇരു-നാല്‍ ചക്രങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. മഴ പെയ്തു അടങ്ങിയിരിന്നു... രാത്രിയുടെ കുളിരില്‍, കണ്ടാല്‍ തീവണ്ടിയുടെ എഞ്ജിന്‍ ആണെന്ന് തോന്നുന്ന രീതിയില്‍ പുക മേല്‍പ്പോട്ടുയര്‍ത്തി ആത്മാവിന് ശാന്തി കൊടുക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ പരതി, എന്റെ ഞാവല്‍ മരത്തെ...

ഓര്‍മ്മ വച്ചു ഏകദേശം കണ്ണ് കൊണ്ടു അളന്നു മുറിച്ചു നോക്കിയപ്പോള്‍ മരം നിന്ന ഭാഗവും പാര്‍ക്കിംഗ് ഏരിയ ആണ്. ഇരുട്ടായതിനാല്‍ ശരിക്കും കാണാന്‍ വയ്യ. പക്ഷെ പൊടി പിടിച്ച ഓര്‍മ്മയില്‍ എനിക്ക നേര്ക്ക മരം ശരിക്ക് കാണാം. ഇപ്പോള്‍ നില്കുന്നത് ഏകദേശം മരത്തിന്റെ താഴെ തന്നെയാണ്. മരത്തിന്നു പകരം കുറെ ഇരു ചക്രങ്ങള്‍.

ഓര്‍മ്മയുടെ പുസ്തകതാളുകളില്‍ കണ്ടു...ചെരിപ്പില്ലാത്ത കാലുകള്‍, ഇടതു കാല്‍ മുന്നോട്ടു വച്ചു, വലതു കാല്‍ പിന്നോട്ട് വച്ചു, ബാലന്‍സ് ചെയ്തു, ഇടത്തെ കൈ വിരല്‍ മേലെ ചൂണ്ടി ഉന്നം പിടിച്ചു, വലത്തേ കൈ ചുയറ്റി കൊണ്ടു ശക്തിയായി എറിഞ്ഞു. കല്ല്‌ റോക്കറ്റ് പോലെ മുപ്പതു നാപ്പതടി ഉയരത്തിലുള്ള നേര്ക്ക കുലയ്കു തന്നെ കൊണ്ടു. തുരു തുരെ വീണു. വായിലെ കുരു തുപ്പി വീണു കിടക്കുന്ന നേര്‍ക്കകള്‍ പെറുക്കി പുള്ളി ലുന്ഗി താളം മടക്കി കെട്ടി നിറച്ചു. ചിലതൊക്കെ തഞ്ഞു പോയി, അത്രയും ഉയരത്തില്‍ നിന്നു വീണതല്ലേ.

വീട്ടില്‍ നിന്നു ഒന്നര കിലോമീറ്റരെ സ്റ്റെഷനിലെക്കുള്ളൂ. പോരാത്തതിനു അത് വഴിയാണ് രണ്ടു സിനിമ തിയെറ്റരിലും പോകേണ്ടത്. നേര്ക്ക ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വല്യ പിരിശാന്. അതങ്ങനെ നാവിലിട്ട് നക്കി നുനച്ചു നാവും ചുണ്ടുമൊക്കെ നീല കളരാക്കി നൊട്ടി നുണയും. സ്കൂളില്ലാത്ത ദിവസം ഞങ്ങള്‍ രാവിലെ തന്നെ മരത്തിനു ഹാജര്‍ കൊടുക്കും. വീണു കിടക്കുന്നതെല്ല്ലം പെറുക്കി, കുറെ തിന്നും, മുണ്ട് മടക്കി തലത്തിലും അല്ലെങ്കില്‍ ട്രൌസറില്‍, പിന്നെ സഞ്ചിയിലുമൊക്കെ വാരിക്കൂട്ടും.

നേര്ക്ക ഏറു ഭയങ്കര രിസ്കായിരുന്നു. മരത്തിനു ഒരു വശത്ത് റെയില്‍വേ കൊട്ടെസുകളാണ്. മറു വശത്ത് പ്ലാറ്റ്ഫോം, പിന്നെ ഒരു വശം വഴി. ട്രെയിന്‍ പോകുന്നപോലെ ഒരു ഭാഗത്ത്‌ നിന്നും മാത്രമേ എറിയാന്‍ പറ്റൂ, അല്ലെങ്കില്‍ ആരുടെയെങ്ങിലും മേത്ത് കൊണ്ടു അവര് ഞങ്ങളെ എറിഞ്ഞു തീര്‍ക്കും.

ആ ഞായറാഴ്ചയും എറിഞ്ഞു തകര്‍ത്തു. രാവിലെ തുടങ്ങിയ യജ്ഞം. രണ്ട് സഞ്ചി നിറയെ നേര്ക്ക കിട്ടിയിട്ടുണ്ട്. വീട്ടിലെത്തി ചോറൊന്നും തിന്നാന്‍ നിന്നില്ല, കോടിപ്പാത്തു പോയി മൂലയ്ക്കുള്ള കാലി തക്കാളിപ്പെട്ടിയും എടുത്തു കുട്ടികള്‍ കളിയ്ക്കാന്‍ കൂടുന്ന സ്ഥലത്ത് പോയി. തക്കാളിപെട്ടി വച്ചു, അതിനു മേലെ കടലാസ് വിരിച്ചു ഞങ്ങളുടെ സീസണല്‍ പെട്ടി കട തുടങ്ങി. അഞ്ചു പൈസയ്ക്ക് രണ്ടു, പത്തു പൈസയ്ക്ക് അഞ്ചു, ഇരുപതു പൈസയ്ക്ക് പതിനഞ്ചു, ഇരുപത്തി അഞ്ചു പൈസക്ക് ഇരുപത്തി അഞ്ചു.  വൈകുന്നേരത്തോടെ സംഭവം കഴിഞ്ഞു. നാലഞ്ചു രൂപ കീശയില്‍. നല്ല ചൂടപ്പം പോലെ വിറ്റു. അല്ല പിന്നെ, രണ്ടു പുതിയ പടമാണ് കാണേണ്ടത്. പൈസ വേണ്ടേ? സിനിമ ടിക്കെട്ടിന്റെ കാശായി. ഇനി അടുത്തായ്ച്ച നോക്കിയാല്‍ മതി. ചില്ലറയൊക്കെ എണ്ണി തിട്ടപെടുത്തി ഞാനും ചങ്ങായിം കൂറ് വച്ചു.

കാതടുപ്പിക്കുന്ന ചിന്നം വിളി കേട്ടു ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നു. ട്രെയിന്‍ എത്തിയിരിക്കുന്നു. ആത്മാവിന് കൊടുത്ത തിരി ചവിട്ടി കെടുത്തി, എന്റെ നേര്ക്ക മരമിരുന്ന സ്ഥലത്തേക്ക് നോക്കി... എനിക്ക് സിനിമ കാണാന്‍ പൈസ തന്നിരുന്ന മരം ഇന്നവിടെ ഇല്ല, എത്ര പേര്‍ക്കറിയാം അങ്ങനെ ഒരു ഞാവല്‍ മരം അവിടെ ഉണ്ടായിരുന്നത്, എത്ര പേര്‍ക്കറിയാം ആ മരം എനിക്ക് പൈസ തന്നത് ... ഒരു ചെറിയ നെടുവീര്‍പ്പിട്ടു, പ്ലാറ്റ്ഫോം-ലേക്ക് നടന്നു...

 
അന്ന്‍ എണ്ണി തിട്ടപെടുത്തിയ നാണയ തുട്ടുകളുടെ ഓര്‍മയ്ക്ക്....

 സമീര്‍8 comments:

 1. നഷ്ടസ്മ്രുതികളുടെ ഭാണ്‍ടത്തിലേക്ക് ഒരു ഞാവല്‍ മരത്തിന്റെ ഓര്മ കൂടി ...ആ പഴയ ചില്ലറ പൈസകള്‍ ഗൃഹാതുരത ഉണര്‍ത്തി ..

  ReplyDelete
 2. ബാല്യ കാലത്ത് ഇത്തരം എന്തെല്ലാം പരിപാടികള്‍. ഞാവിളിന്‍ പഴം 
  ഏറെ തിന്നാല്‍ വയറിന്ന് അസുഖം വരും എന്ന് കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.

  ReplyDelete
 3. നല്ല ഓര്‍മ്മകള്‍. വായനയ്ക്കു ശേഷം ഞാനും ഒന്നു നെടുവീര്‍പ്പിട്ടു...

  പോസ്റ്റ് ഇഷ്ടമായി

  ReplyDelete
 4. ബാല്യ കാല സ്മരണകള്‍ !!!!!!!!!!!!..

  ReplyDelete
 5. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരുപാട് തിന്നിട്ടുണ്ട് ഞാവല്‍പഴം ഉപ്പിലിട്ടത്‌.
  ഇപ്പോളത് കിട്ടാന്‍ ഇല്ല തൃശൂര്‍ പോയപ്പോള്‍ ഇരുപത്തി അഞ്ചു രൂപയ്ക്കു ഒരു പാക്കെറ്റ് മേടിച്ചു കഴിച്ചു.അതില്‍ അകെ 10 - 12 എണ്ണം ഉണ്ടയുരുന്നു.

  ReplyDelete
 6. അഭിപ്രായങ്ങള്‍ക്ക് നന്ദി....

  ReplyDelete
 7. ഞാവല്‍ മരത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് എനിക്ക് ഇഷ്ടപ്പെട്ടു.
  ‘നേര്‍ക്ക’ എന്നാണോ അതിനെ നിങ്ങള്‍ വിളിക്കുന്നത്?
  വളാ‍ഞ്ചേരിക്കും കുറ്റിപ്പുറത്തിനുമിടയില്‍ മൂടാല്‍ എന്ന
  സ്ഥലത്ത് റോഡരികിലായി ഇഷ്ടം പോലെ ഞാവല്‍
  മരങ്ങളുണ്ട്..വേനല്‍ക്കാലത്ത് കുട്ടികള്‍ പായ്ക്കറ്റുകളിലാക്കി
  വില്‍ക്കുന്നത് കാണാം..ബാല്യകാലത്ത് ഞാനും ആ വഴിക്കു പോയി
  പെറുക്കാറുണ്ട്.പാറകളില്‍ വീണു ചതഞ്ഞ് കിടക്കുന്ന ഞാവല്പഴങ്ങള്‍ പെറുക്കി സഞ്ചിയിലാക്കി വെയിലത്തു ഉപ്പിട്ട് കുറേ നേരം വെക്കും..എന്നിട്ടതൊന്ന് കഴിച്ചാലെ യദാര്‍ത്ഥ സ്വാദ് കിട്ടൂ... ഭാഗ്യത്തിനു ഇപ്പോഴും ഈ സ്വാദ് നുകരാന്‍ കഴിയുന്നുണ്ട്..പണ്ടവിടെ നിന്ന് കൊടുന്ന ഞാവല്‍മരത്തൈ വീട്ടു മുറ്റത്തു തന്നെ നില്‍പ്പുണ്ട്..ഒന്നു രണ്ടു വര്‍ഷമായി വേനല്‍ക്കാലത്ത് വീട്ടിലുള്ളതു കൊണ്ട് ഞാവല്‍പ്പഴത്തെ വിട്ടു പിരിയേണ്ടി വന്നിട്ടില്ല.

  ReplyDelete
 8. നല്ല ഓര്‍മ്മകള്‍
  ഇനി ഒന്നും തിരിച്ചു വരാത്ത രീതിയില്‍ എല്ലാം നഷ്ടപെട്ടുകൊണ്ടിരിക്കുക അല്ലെ

  ReplyDelete